Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cambridge

Europe

കൈ​ര​ളി യു​കെ കോ​ഡ് ചാ​മ്പ്സ് വീ​ണ്ടും

കേം​ബ്രി​ഡ്ജ്: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് റോ​ബോ​ട്ടി​ക്സ് പ്രോ​ഗ്രാം കോ​ഡിം​ഗ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​യ കൈ​ര​ളി കോ​ഡ് ചാ​മ്പ്സ് വീ​ണ്ടും കേം​ബ്രി​ഡ്ജി​ൽ അ​ര​ങ്ങേ​റി. പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ശാ​സ്ത്ര - സാ​ങ്കേ​തി​ക വി​ജ്ഞാ​ന പാ​ഠ​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന ആ​ശ​യ​ത്തോ​ടെ മു​ന്നോ​ട്ട് വ​ന്ന് ഇ​ത്ത​ര​മൊ​രു പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച ഹേ​വ​ർ​ഹി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന് (എ​ച്ച്എം​എ) വേ​ണ്ടി​യാ​ണ് ഇ​ത്ത​വ​ണ കൈ​ര​ളി യു​കെ കേം​ബ്രി​ഡ്ജ് യൂ​ണി​റ്റ് കോ​ഡ് ചാ​മ്പ്സ് ക്ലാ​സു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

കൈ​ര​ളി യു​കെ കേം​ബ്രി​ഡ്ജ് യൂ​ണി​റ്റി​ൽ നി​ന്നെ​ത്തി​യ യൂ​സ​ഫ്, ര​ഞ്ജി​നി ചെ​ല്ല​പ്പ​ൻ എ​ന്നി​വ​രാ​ണ് ക്ലാ​സുക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. കോ​ഡ് ചാ​മ്പ്സി​ന് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ളൊ​രു​ക്കി കൊ​ണ്ട്
ഹേ​വ​ർ​ഹി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം ​റി​ജു സാ​മു​വ​ലും വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

തുർലോ വില്ലേജ് ഹാളിൽ വ​ച്ചാ​യി​രു​ന്നു ക്ലാ​സു​ക​ൾ. രാ​വി​ലെ​യും ഉ​ച്ച​യ്ക്ക് ശേ​ഷ​വു​മാ​യി ന​ട​ന്ന ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി നാ​ൽ​പ്പ​തോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ഥ സം​ഘ​ട​ന​ക​ളും യൂ​ണി​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഇ​ത് അ​ഞ്ചാം ത​വ​ണ​യാ​ണ് കൈ​ര​ളി യുകെ കേം​ബ്രി​ഡ്ജ് യൂ​ണി​റ്റ് കോ​ഡ് ചാ​മ്പ്സ് ട്രെ​യി​നിം​ഗ് ന​ട​ത്തു​ന്ന​ത്.

ക്ലാ​സു​ക​ളു​ടെ ഒ​ടു​വി​ൽ പ​ഠി​പ്പി​ച്ച വി​ഷ​യ​ങ്ങ​ളു​മാ​യ് ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​യും പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്കേ​റ്റും ന​ൽ​കി​യ ശേ​ഷ​മാ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ച​ത്.

Latest News

Up